നമ്മുടെ നാട്ടില്‍ കാണുന്ന പല നല്ല കാരൃങ്ങളുടെയും വില പലപ്പോഴും നമ്മള് മലയാളികള്‍ കാണാറില്ല. ദൈവത്തിന്റെ സ്വന്തം നാട് പലപ്പോഴും നമ്മുടെ തന്നെ അഭിപ്രായത്തില്‍ പഴഞ്ചനും വികസന വിരോധിയും ഒക്കെ ആകാറുണ്ട്. നമ്മുടെ സ്വന്തം പൈതൃകത്തിന്റെ ഭാഗമായ പലതും പ്രവാസികള്‍ക്ക് ഇവിടെ ഈ നാട്ടില്‍ കാണാന്‍ പറ്റില്ല. അതിഥി ദേവോ ഭവഃ എന്ന് നമ്മള് കരുതുമ്പോള്‍ അതിഥി അടിമ ഭവഃ എന്നതാണ് പലപ്പോഴും ഒരു പ്രവാസിക്ക് വിധി. ജോലി സ്ഥലത്തും പൊതു വീഥികളും നടക്കുമ്പോള്‍ വംശീയതയുടെ പേരില്‍ പ്രവാസികള്‍ അധിഷേപങ്ങള്‍ സഹിക്കേണ്ടി വരുന്ന സംഭവങ്ങള്‍ പ്രവാസി നിക്ഷേപങ്ങളെ വാനോളം ഉയര്‍ത്തി കാണിക്കുന്ന സര്‍ക്കാരുകള്‍ എന്തേ മറച്ചു പിടിക്കുന്നു. മന്ത്രിമാരെ, നിങ്ങള്‍ക്ക് എന്തേ അതിനായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല?. എന്ത് കൊണ്ടു വളരുന്ന ഇന്ത്യയുടെ മുഖം മറ്റുള്ളവര്‍ക്ക് നിങ്ങള്‍ കാണിച്ചു കൊടുക്കുന്നില്ല?. ഇന്ത്യയിന്നും മറ്റു പല നാട്ടുകാര്‍ക്കും ചേരികളുടെ നാടാണ്. പൌരന്മാരുടെ അവകാശങ്ങള്‍ മറ്റുള്ള രാജ്യങ്ങളില്‍ എത്ര മാത്രം സുരഷിതമാണ് എന്ന് ഇന്ത്യയിലെ ഒരു സര്‍ക്കാരും തിരയാറില്ല. അതെ സമയം ഒരു വിദേശിയുടെ മേല്‍ ചെറിയ ഒരു കടന്നുകയറ്റം നമ്മുടെ നാട്ടില്‍ ഉണ്ടായാല്‍ മാധ്യമങ്ങള്‍ ഉള്‍പടെ അത് ആഘോഷിക്കും. ശില്പ ഷെട്ടിയുടെ നേരെ വംശീയ അധിഷേപം ഉണ്ടായപ്പോള്‍ ലോകം മുഴുവന്‍ അത് ചര്‍ച്ചയായി. പിന്നെ എന്ത് ഉണ്ടായി. ശില്പ ഷെട്ടി പെട്ടന്ന് ലോകം മുഴുവന്‍ അറിയപെടുന്ന നടിയായി. അവരുടെ സാമ്പത്തിക അടിത്തറയും പ്രശസ്തിയും മാത്രം മെച്ചപെട്ടു. എന്നാല്‍ കാതലായ പ്രശ്നം അവിടെ തന്നെ കിടന്നു. നമ്മുടെ നാടിനു മാതൃകയാക്കാവുന്ന പലതും നമ്മുടെ നേതാക്കള്‍ വന്നു കാണാറുണ്ട്. പക്ഷെ പ്രവാസി വോട്ട് അവകാശമോ, പൊതു പ്രശ്നങലോ വരുമ്പോള്‍ അവര്‍ ഓടി ഒളിക്കും.
വിവിധങ്ങളായ പ്രവാസികളുടെ അനുഭവങ്ങള്‍ ചേര്‍ത്തു വായിച്ചാല്‍ വംശീയതയുടെ വിവിധ തലങ്ങള്‍ എല്ലാവര്ക്കും മനസിലാക്കാം. ഇവിടുത്തെ ജനങ്ങള്‍ ശക്തമായ നിയമങ്ങളാല്‍ സംരക്ഷിക്കപെട്ടിരിക്കുന്നു. ഒരു ഇന്ത്യകാരന് ഇവിടെ വച്ചു അക്രമിക്കപെട്ടാല്‍ ഒരു ചുക്കും ഉണ്ടാവാറില്ല എന്ന് ചിലരെങ്കിലും വിചാരിക്കുന്നു . അതിനാല്‍ പ്രവാസികള്‍ ഇതെല്ലാം അനുഭവിക്കട്ടെ എന്ന് മിക്കവാറും കരുതുന്നു. ഒരു സാധാരണ മലയാളി ഇതു വായിച്ചാല്‍ ഇങ്ങനെ വിചാരിക്കും:-"അവര്‍ കാശുണ്ടാക്കാന്‍ പോയവരല്ലേ. പെട്ടെന്ന് മുതലാളി വര്ഗമാകുന്നവര്. ഇനി അല്ലേലും നമുക്കിപ്പോ എന്താ ?. നമ്മളെ ഇതു ഒരു രീതിയിലും ബാധികില്ലലോ. വെറുതെ സമയം കളയാന്‍ ...... നമ്മള്‍ക്ക് തന്നെ നൂറു കണക്കിന് പ്രശ്നങ്ങള്‍ കിടക്കുന്നു."
അങ്ങനെ ചിന്തിക്കുന്ന ഒരു മലയാളി ആരുന്നു ഞാനും. ദെ... ഇന്നലെ വരെ. പക്ഷെ ഒരു പത്തു വയസുകാരന് സായിപ്പു വഴിയില്‍ തടഞ്ഞു നിറുത്തി അവന്റെ ബാക്ക് ബലമായി എന്നെ കാണിച്ചപ്പോള്‍ എനിക്കു ഓര്മ വന്നു..ഏത്. എന്റെ അവകാശങ്ങള്‍. പക്ഷെ ഇനി അവന് എന്നോട് അങ്ങനെ കാണിക്കാന്‍ പറ്റില്ല. കാരണം ഞാന്‍ ആ വഴി ഇപ്പോള്‍ പോകാറില്ല.....കാരണം..ഞാന്‍ ഒരു മലയാളി അല്ലെ.. വെറുതെ എന്തിനാ ഒന്നും കൂടി അത് കാണുന്നേ. അല്ലെ.....വേറെ വല്ലതും ഇനി കാണിക്കാന്‍ വച്ചിട്ടുണ്ടോ എന്ന് അറിയില്ലതാനും..
(NB: ശില്പ ഷെട്ടിക്ക് അധിഷേപം ഉണ്ടായപ്പോ പത്രവും ചാനലും വന്നു...എനിക്കു അതുണ്ടാവില്ല.. കാരണം ഞാന്‍ ഒരു സെലിബ്രിറ്റി അല്ല...കച്ചവട സാധ്യത വളരെ കുറവാണു സാധാരണകാര്‍ക്ക് )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)



പക്ഷെ ഇനി അവന് എന്നോട് അങ്ങനെ കാണിക്കാന്‍ പറ്റില്ല. കാരണം ഞാന്‍ ആ വഴി ഇപ്പോള്‍ പോകാറില്ല.....കാരണം..ഞാന്‍ ഒരു മലയാളി അല്ലെ.. വെറുതെ എന്തിനാ ഒന്നും കൂടി അത് കാണുന്നേ. അല്ലെ.....
മറുപടിഇല്ലാതാക്കൂഹഹ. സീരിയസ് ആയി പറഞ്ഞു, അവസാനം തമാശയിൽ കൊണ്ടെത്തിച്ചുവല്ലോ. നന്നായി പോസ്റ്റ്.
ഞാന്‍ പ്പൊ ന്താ പറയ്യ്യാ
മറുപടിഇല്ലാതാക്കൂനമ്മുടെ സുധാകരന് മന്ത്രിയെ ആ വഴിയെ ഒന്ന് പറഞ്ഞു വിടാന്‍ പറ്റുമോ എന്ന് നോക്കാം..
മറുപടിഇല്ലാതാക്കൂ:-)
ഇന്ത്യന്‍ പൌരന്മാര്ക്ക് എന്ത് വിലയാണ് അല്ലെങ്കിലും സര്‍ക്കാര്‍ നല്‍കുന്നത്..?
മറുപടിഇല്ലാതാക്കൂഅതെല്ലാം ഇസ്രയേലിനെ കണ്ടു പഠിക്കണം,...
ithilokke kure sathyamundnkilum...nammude bhagathu ninnu enthekilum cheuunnudo ennud nikkanam
മറുപടിഇല്ലാതാക്കൂ