2009 മേയ് 11, തിങ്കളാഴ്‌ച

എന്തിനു വേണ്ടി ?

പ്രിയ സുഹൃത്തുക്കളെ ,

ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങാന്‍ തോന്നിയത് പല കാരണങ്ങള്‍
കൊണ്ടാണ്. നമ്മള്‍ എല്ലാവര്‍ക്കും പ്രവാസികള്‍ ആകാന്‍ പല കാരണങ്ങള്‍ കൊണ്ടു സാധിക്കില്ല. അപ്പോള്‍ യഥാര്‍ഥത്തില്‍ ഒരു പ്രവാസിയുടെ ജീവിതത്തില്‍ കാണുന്ന കാഴ്ച്ചകള്‍ താത്പര്യം ഉള്ളവരുമായി പങ്കു വയ്കാനാണ് ഈ സംരംഭം. പിന്നെ നമ്മുടെ മലയാള ഭാഷ അതിന്റെ തന്നെ ലിപികള്‍ ഉപയോഗിച്ചു എഴുതാന്‍ മറ്റൊരു നാട്ടില്‍ നിന്നും സാധിക്കുന്ന സന്തോഷം ഒപ്പമുണ്ട്. അഭിപ്രായങ്ങളും കണ്ട കാഴ്ചകളും പറയാന്‍ ഒരു വേദി ആകണം ബ്ലോഗ് എന്ന് കരുതുന്നു. എന്റെ നാട്ടിലെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കായി ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു. ഒപ്പം നന്ദിയും. മലയാളം ഫോണ്ടിന്റെ പരിമിധികള്‍ കൊണ്ടു അക്ഷരത്തെറ്റ് കണ്ടാല്‍ സാധാരണ മലയാളികള്‍ കാണിക്കുന്ന പോലെ തെറ്റു കണ്ടു പിടിച്ചു കളിയാക്കരുത്. സാദരം ചുമ്മാ ക്ഷമിക്കുക. ഒരു പാടു മിനകെട്ടു ടൈപ്പ് ചെയ്തതാ...

6 അഭിപ്രായങ്ങൾ: