2010 ജനുവരി 13, ബുധനാഴ്‌ച

സ്നേഹിതന്‍

ഓഗസ്റ്റ്‌ 28 , 2008 ന് നമ്മുടെ ഇടയില്‍ നിന്നും അപ്രതീക്ഷിതമായി വിട പറഞ്ഞ ബോബിന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണമിച്ചു കൊണ്ട് ബോബിനെ സ്നേഹിക്കുന്ന, ഓര്‍മിക്കുന്ന എല്ലാവര്‍ക്കും വേണ്ടി സാദരം.

sjcet യില്‍ നിന്നും കുറെ നാളത്തേക്ക് വഴി മാറി പോയ ഒരാള്‍ എന്ന നിലയിലും ബോബിന്റെ ഒപ്പം വര്‍ഷങ്ങള്‍ ഇടപഴകിയ ഒരാള്‍ എന്ന നിലയിലും ഉള്ള എന്റെ അവകാശം മാത്രമാണ് ഈ വാക്കുകള്‍ക്ക് പ്രചോദനം. ജോണ്‍ സര്‍ electrical department വിട്ടു മറ്റൊരു ജോലിക്കായി പോയ ഒഴിവിലേക്കാണ് ബോബിന്‍ sjcet ല് ജോയിന്‍ ചെയ്യുന്നത്. അന്ന് electrical വിഭാഗം പൂര്‍ണമായും electronics വിഭാഗത്തിന്റെ ഭാഗമാണ്. കോളേജിലെ രണ്ടാമത്തെ ബാച്ചിനെ Basic Electrical Engg. പഠിപിച്ചു കൊണ്ടാണ് ബോബിന്‍ തന്റെ അധ്യാപന ജീവിതം ആരംഭിച്ചത്. അക്കാലത്തു സെമെസ്റെര്‍ സമയ കുറവ് മൂലം അന്നത്തെ 4 ബ്രാഞ്ചിനെയും പഠിപ്പിക്കാന്‍ ഓടി നടക്കുന്ന ബോബിനെ മനസ്സില്‍ കാണാന്‍ കഴിയുന്നു. ISO certification കിട്ടാനായി അതിന്റെ ജോലികള്‍ കൂടി ആരംഭിച്ചപ്പോള്‍ ജോലി തിരക്ക് കൊണ്ട് പൊട്ടിത്തെറിച്ചു നടന്ന ബോബിനെ അങ്ങനെ ഓര്‍ത്തില്ല എങ്കില്‍ അത് ഒരു നീതി കേടായി പോയേക്കും. വളരെ ചുരുങ്ങിയ സമയം കൊണ്ട് അതിനെയെല്ലാം മാറി കടന്നു കഠിന പ്രയത്നം വഴി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു ബോബിന്‍ നല്ല ഒരു അധ്യാപകന്‍ ആയി. ഒഴിവു വരുന്ന ദിവസങ്ങളില്‍ PSWS(Palai Social Welfare Society) വഴി കോളേജ് കാണാന്‍ വരുന്ന വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും വീട്ടില്‍ കറന്റ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലളിതമായ രീതിയില്‍ അവതരിപിച്ചത് നമ്മളെ വിട്ടു പിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ട ജോസ് അങ്കിള്‍ എന്ന് നമ്മള്‍ വിളിക്കുന്ന ജോസ് ജോസഫ്‌ നോടപ്പംയിരുന്നു . പിന്നീടു 2 കൊല്ലത്തിനകം Prof P.V. Varkey സാറിനൊപ്പം ഇന്ന് കാണുന്ന electrical dept പടുത്തുയര്‍ത്താന്‍ ബോബിന്‍ വഹിച്ച പങ്കു ഒരിക്കലും മറക്കാന്‍ sjcet ക്ക് സാധിക്കില്ല. നമ്മള്‍ പറയാറുണ്ട്, നമ്മള്‍ക്ക് മുമ്പേ പോയ മഹാരഥന്മാര്‍ തെളിച്ച വഴിയെ പോയാല്‍ തെറ്റ് പറ്റില്ല എന്ന്. പ്രിയ സുഹൃത്തേ, കോളേജ് നു വേണ്ടിയും electrical dept വേണ്ടിയും നീ നിര്‍മിച്ച വഴിത്താര പിന്തുടരാന്‍ എന്നും ഞങ്ങള്‍ അഭിമാനിക്കുന്നു. sjcet alumni ആരംഭിക്കാനും എല്ലാ വര്‍ഷവും എല്ലാവരെയും കൂട്ടി യോജിപിച്ചു കൊണ്ട് മീറ്റിംഗ് നടത്താനും എടുത്ത ശ്രമങ്ങള്‍ മാതൃകാപരം ആണെന്ന് അതിനു സാക്ഷിയായ ഒരാള്‍ എന്ന നിലയില്‍ എനിക്കു നിസംശയം പറയാം. പുതിയ electrical ലാബ്‌ കെട്ടിടം നിര്‍മിച്ചപ്പോള്‍ അതിനു ഇന്ന് കാണുന്ന രൂപവും ഭാവവും നല്കാന്‍ 2 വര്‍ഷത്തോളം കോളേജില്‍ നിന്നും മാറി നിന്ന് പഠിച്ച MTech ഡിഗ്രി സഹായിച്ചു എന്ന് ബോബിന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ കോഴ്സ് പഠനം നല്‍കിയ ചില മാനസിക സംഘര്‍ഷങ്ങള്‍ വെളിയില്‍ കാണിക്കാതെ അക്കാലത്തു നടത്തിയ മികച്ച പ്രവര്‍ത്തനം വളരെ അധികം വില മതിക്കപെട്ടു. ആ രണ്ടു വര്‍ഷക്കാലത്തെ പഠനം ബോബിനെ ഒരു മികച്ച ഓര്‍ഗനൈസര്‍ ആകാന്‍ സഹയിചിരൂനു. MTech ഡിഗ്രിയോടെ ഉള്ള തിരിച്ചു വരവിനു ശേഷം കോളേജില്‍ നിറഞ്ഞ സാന്നിധ്യമായി എല്ലായിടത്തും ബോബിന്റെ കരങ്ങള്‍ എത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ബോബിന്‍ വളരെ അധികം സ്നേഹിച്ച പ്രിയപ്പെട്ട സ്നേഹിതര്‍ക്കൊപ്പം സെമെസ്റെരിലെ അവസാന ദിനം ഓണം സദ്യ കഴിച്ചിട്ടാണ് കോളേജില്‍ നിന്നും ഒപ്പം ജീവിതത്തില്നിന്നും മടങ്ങിയത്.

August 1, 2008 നു അട്ടപ്പാടിയിലേക്ക് ബോബിനോപ്പം നടത്തിയ യാത്രയില്‍ തികച്ചും സ്വകാര്യമായ ചില പ്രതിസന്ധികള്‍ മാറി ജീവിതം വളരെ സന്തോഷകരമായി വരുന്നതിന്റെ സന്തോഷം എന്നോട് പങ്കു വച്ചിരുന്നു. ആ 24 മണിക്കൂര്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നത് ഞാന്‍ നേരിട്ട് കണ്ടു. അതിന്റെ നല്ല ഫലങ്ങള്‍ ജീവിതം അവസാനിക്കുന്നിടം വരെ അവനു കൂട്ടായി ഉണ്ടായി. അവസാന കുറെ നാളുകള്‍ പ്രിയപെട്ടവര്‍ക്കൊപ്പം പോതിചോര്‍ ഉണ്ണാന്‍ വരുമ്പോള്‍ ഞങ്ങള്‍ ആരും കരുതിയില്ല ഈ സൌഹൃദ കണ്ണികള്‍ പൊട്ടിച്ചു അവന്‍ ഇത്ര പെട്ടന്ന് ഇല്ലാതാകുമെന്ന്. ബൈക്ക് യാത്രയില്‍ പലവട്ടം ചെറിയ അപകടങ്ങള്‍ ഉണ്ടായപ്പോള്‍ ഞങ്ങള്‍ കൊടുത്ത മുന്നറിയിപ്പിന് മിക്കവാറും ചെറിയ ഒരു ചിരി ആയിരുന്നു മറുപടി. കാര്‍ മറിഞ്ഞ സമയത്തും സ്വന്തം മൊബൈല്‍ ക്യാമറയില്‍ അതിന്റെ പടം എടുത്തു ആ അപകടം കാണാന്‍ സാധിക്കാത്തവരെ കാണിക്കുമ്പോള്‍ നീ എന്ത് സന്ദേശം ആണ് ഞങ്ങള്‍ക്ക് തന്നത്. നീ പഠിച്ച ജീവിതത്തിന്റെ നിസാരതയോ അതോ മനോധൈര്യമോ ?. ജോസ് അങ്കിള്‍ പെട്ടന്ന് ഇല്ലാതെ ആയപ്പോള്‍ ഒരു വലിയ സ്നേഹിതന്‍ നഷ്ടപ്പെട്ടു എന്ന് നീ സങ്കടപെട്ടു. അതെ വിധി നിന്നെയും ഈ ലോകത്തില്‍ നിന്നും ഇല്ലാതാക്കുമ്പോള്‍ എല്ലാവര്‍ക്കും വലിയ ഒരു സ്നേഹിതന്‍ ഇല്ലാതെ ആയിരിക്കുന്നു. എന്തായാലും 28 വര്‍ഷത്തെ ജീവിതം അവസാനിപ്പിച്ച്‌ കൊണ്ട് രംഗബോധമില്ലാത്ത കോമാളി ക്ഷണ നേരം കൊണ്ട് നിന്നെ എവിടെക്കോ കൊണ്ട് പോയി. കുറെ ഓര്‍മകളെ അവശേഷിപിച്ചു കൊണ്ട് ഇത്ര വേഗം പോകണ്ടായിരുന്നു എന്ന് ഞങ്ങള്‍ നിന്നെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു. അതിനും ഒരു ചിരിയില്‍ മറുപടി തരുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാം.

ജീവിച്ചിരിക്കുന്ന ഞങ്ങള്‍ സുഹൃത്തുക്കള്‍ , ബോബിനെ നന്ദിയോടെ സ്നേഹത്തോടെ ഓര്‍ക്കുന്നു. അത് മാത്രമേ ഇനി ചെയ്യാനുള്ളൂ എന്ന നിസംഗത ഒരു അവഗണ അല്ല. മനസിന്റെ ഒരു കോണില്‍ ഞങ്ങളുടെ മരണം വരെ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഞങ്ങള്‍ സൂക്ഷിക്കും. ഞങ്ങള്‍ എല്ലാവരും ഈ യാത്രയുടെ അവസാനം നിന്റെ അടുക്കല്‍ വരും. അന്ന് ഒരു പൊട്ടിച്ചിരിയോടെ ഞങളെ സ്വീകരിക്കാന്‍ വേണ്ടി മാത്രം നീ നേരത്തെ പറയാതെ എവിടെക്കോ പോയി എന്ന വിശ്വാസത്തോടെ,

പ്രിയ സുഹൃത്തുക്കള്‍

മരണത്തിനു 3 ദിവസം മുമ്പ് യാത്രയെക്കുറിച്ച് ഒരു സൂചന തന്നോ എന്ന് ഈ മെയില്‍ കാണുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്...

hi js
if u want a help ....................
what you can do is.
.
.
.
.
.
send a flight ticket to me ...i will reach there as early as possible....

what an idea........alle.....

bye
bobin

2009 മേയ് 28, വ്യാഴാഴ്‌ച

രാജവാഴ്ച

മoഗളം പത്രം പ്രസിദ്ധികരിച്ച ( റിപ്പോര്ട്ട് :കെ . എന്‍ അശോക്‌ ) ഒരു വാര്ത്താ വായിക്കാത്ത ആളുകള്‍ കാണുക. അടുത്ത ജന്മത്തിലെങ്കിലും ഒരു മന്ത്രി ആകാന്‍ പ്രാര്‍ത്ഥിക്കുക.

നേതാക്കളുടെ കാലുപിടിച്ചും ലോബീയിംഗ്‌ നടത്തിയുമൊക്കെ ഒരു സഹമന്ത്രി സ്‌ഥാനമെങ്കിലും ഒപ്പിച്ചെടുത്താല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ ഡല്‍ഹിയില്‍ രാജവാഴ്‌ച തന്നെ ഇവരെ കാത്തിരിക്കുന്നു. അത്രയേറെ ആനുകൂല്യങ്ങളും സര്‍വ സന്നാഹങ്ങളുമാണ്‌ മന്ത്രിമാര്‍ക്ക്‌ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്‌. ജനസേവനത്തിനായി ലഭിക്കുന്ന സൗജന്യങ്ങളും പറ്റി അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ കുശാല്‍. വകുപ്പു സെക്രട്ടറിമാരോടു തുല്യപ്പെടുത്തിയാണ്‌ മന്ത്രിമാര്‍ക്ക്‌ ശമ്പളം നിശ്‌ചയിച്ചിട്ടുള്ളതെങ്കിലും ക്ഷാമബത്ത, യാത്രാ ബത്ത ഉള്‍പ്പെടെ കൂട്ടിക്കഴിയുമ്പോള്‍ ഒരു മാസം ഒരുലക്ഷത്തിനു മേലാണ്‌ മന്ത്രിമാരുടെ ശമ്പളം. എം.പിമാര്‍ക്കുള്ള മണ്ഡല ബത്തയായ 20,000 രൂപ ഇതിനു പുറമെ കിട്ടും. ക്യാബിനറ്റ്‌ മന്ത്രിമാര്‍ക്ക്‌ 16 പേരെയും സഹമന്ത്രിമാര്‍ക്ക്‌ 13 പേരെയുമാണ്‌ സഹായികളായി അനുവദിക്കുന്നത്‌. ഇവര്‍ക്കുള്ള ശമ്പളം സര്‍ക്കാര്‍ നല്‍കും. മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി സിവില്‍ സര്‍വീസുകാരനാകണമെന്നാണ്‌ ചട്ടങ്ങള്‍ അനുശാസിക്കുന്നത്‌. ഇദ്ദേഹത്തിന്‌ വകുപ്പു സെക്രട്ടറിയുടെ അതേ പദവിയും ശമ്പളവും തന്നെ ലഭിക്കും. ക്യാബിനറ്റ്‌ മന്ത്രിമാര്‍ക്ക്‌ പ്രൈവറ്റ്‌ സെക്രട്ടറിക്കു പുറമെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒ.എസ്‌.ഡി), അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി, അസി. പ്രൈവറ്റ്‌ സെക്രട്ടറി, ഫസ്‌റ്റ് പി.എ, സെക്കന്റ്‌ പി.എ, യു.ഡി ക്ലാര്‍ക്ക്‌, എല്‍.ഡി ക്ലാര്‍ക്ക്‌, മെസഞ്ചര്‍, മൂന്ന്‌ പ്യൂണുമാര്‍ തുടങ്ങിയവരെ ലഭിക്കും. നാട്ടിലും ഡല്‍ഹിയിലും ഓരോ വാഹനവും സൗജന്യ പെട്രോളും മന്ത്രിമാര്‍ക്കുണ്ട്‌. ഔദ്യോഗിക ആവശ്യത്തിനും സ്വകാര്യ ആവശ്യത്തിനും ഓരോ ഡ്രൈവര്‍മാരെയും നിയമിക്കാം. തോട്ടക്കാരനെയും ബാര്‍ബറെയുമൊക്കെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ഒപ്പിച്ചെടുക്കുന്ന മന്ത്രിമാരുമുണ്ട്‌. പ്രൈവറ്റ്‌ സെക്രട്ടറിക്കും പ്രത്യേക വാഹനവും ഡ്രൈവറെയും ലഭിക്കും. ഇവര്‍ക്ക്‌ ശമ്പളം നല്‍കുന്നത്‌ സര്‍ക്കാര്‍ കണക്കില്‍ ശമ്പള സ്‌കെയില്‍ അനുസരിച്ചാണ്‌. സഹമന്ത്രിമാര്‍ക്ക്‌ ഒ.എസ്‌.ഡിയെ കിട്ടില്ല. എന്നാല്‍ ഏതെങ്കിലും രണ്ടു പദവികള്‍ സറണ്ടര്‍ ചെയ്‌താല്‍ ഒ.എസ്‌.ഡിയെ ലഭിക്കും. ഡല്‍ഹി പോലീസില്‍ നിന്ന്‌ മൂന്നു പേര്‍ ഊഴമിട്ട്‌ പ്രൈവറ്റ്‌ സെക്യൂരിറ്റി ഓഫീസറായി എപ്പോഴും മന്ത്രിക്കൊപ്പമുണ്ടാകും. സംസ്‌ഥാനങ്ങളിലെത്തിയാല്‍ ഈ ചുമതല അതാത്‌ നാട്ടിലെ പോലീസുകാര്‍ക്കാണ്‌.

ഡല്‍ഹിയുടെ ഹൃദയ ഭാഗമായ ല്യൂട്ട്യന്‍സ്‌ മേഖലയില്‍ വമ്പന്‍ ബംഗ്ലാവാണ്‌ മന്ത്രിമാരെ കാത്തിരിക്കുന്ന പ്രധാന ആകര്‍ഷണം. എല്ലാ ക്യാബിനറ്റ്‌ മന്ത്രിമാര്‍ക്കും മിക്ക സഹമന്ത്രിമാര്‍ക്കും എട്ടോളം മുറികളും അതിനൊത്ത ചുറ്റുപാടുമുള്ള ഈ ബംഗ്ലാവുകള്‍ ലഭിക്കും. ഘടകകക്ഷികളും സമ്മര്‍ദ്ദ തന്ത്രക്കാരുമൊക്കെ പിടിമുറുക്കുന്നതോടെ സഹമന്ത്രിമാരുടെ എണ്ണം വര്‍ധിക്കുന്നതു കൊണ്ട്‌ ചില 'ഹതഭാഗ്യര്‍'ക്കു മാത്രമാണ്‌ ഇവിടെ വീടു ലഭിക്കാതെ ഫ്‌ളാറ്റുകളിലേക്ക്‌ ഒതുങ്ങേണ്ടി വരുന്നത്‌. നാലു മുറികളുള്ള ഫ്‌ളാറ്റുകളാണ്‌ ഇവ. പ്രത്യേക സുരക്ഷാ ഭീഷണിയൊന്നുമില്ലെങ്കിലും വീടിനു മുമ്പില്‍ കൂട്ടിലടച്ച്‌ തോക്കുമായി സുരക്ഷാ ഭടന്‍ ഏതുനേരവും കാവലുണ്ടാവും. ചെറിയ ഭീഷണികളുള്ള മന്ത്രിമാര്‍ക്കാണെങ്കില്‍ കുറഞ്ഞത്‌ രണ്ട്‌ പോലീസ്‌ ജീപ്പെങ്കിലും വീടിനു മുന്നില്‍ പാര്‍ക്കു ചെയ്‌തിട്ടുമുണ്ടാകും.വര്‍ഷത്തില്‍ 48 തവണ മന്ത്രിമാര്‍ക്ക്‌ തനിച്ചും 12 തവണ കുടുംബത്തോടൊപ്പവും വിമാനത്തില്‍ സൗജന്യമായി ബിസിനസ്‌ ക്ലാസില്‍ യാത്ര ചെയ്യാം. എന്നാല്‍ ഔദ്യോഗികവും അത്യാവശ്യവുമായ കാര്യങ്ങളുടെ പേരില്‍ വര്‍ഷത്തില്‍ നൂറിലേറെ പ്രാവശ്യം വിമാനത്തില്‍ യാത്ര ചെയ്യുന്ന മന്ത്രിമാരുമുണ്ട്‌. കൂടെയുള്ള സഹായി താഴ്‌ന്ന ക്ലാസില്‍ ഇരിക്കണമെന്നേയുള്ളൂ. ട്രെയിനുകളിലും മന്ത്രിക്കും കുടുംബത്തിനും ഫസ്‌റ്റ് ക്ലാസ്‌ യാത്ര സൗജന്യമാണ്‌. ഫര്‍ണിച്ചറുകള്‍, വൈദ്യുതി ഉപകരണങ്ങള്‍, വീടു മോടി പിടിപ്പിക്കല്‍ എന്നിവയൊക്കെ സൗജന്യ നിരക്കിലാണ്‌. ക്യാബിനറ്റ്‌ മന്ത്രിക്ക്‌ ഇതിനായി രണ്ടര ലക്ഷം രൂപയും സഹമന്ത്രിക്ക്‌ രണ്ടു ലക്ഷവുമാണ്‌ കിട്ടുക. യഥാര്‍ഥ തുക കണക്കാക്കിയാല്‍ ഇത്‌ കോടികള്‍ വരും. ഇഷ്‌ടം പോലെ ഉപയോഗിക്കാവുന്ന ഫോണാണ്‌ മന്ത്രിയായാലുള്ള മറ്റൊരു ആകര്‍ഷണം. മൂന്നു ഫോണ്‍ വീതം ഓഫീസിലും വീട്ടിലും ഉണ്ടാവും. ഇതില്‍ ഓരോ ഫോണില്‍ വീതം എസ്‌.ടി.ഡി, ഐ.എസ്‌.ഡി സൗകര്യവും. വിളികള്‍ സൗജന്യവും പരിധിയില്ലാത്തതുമാണ്‌. മന്ത്രിക്കും കുടുംബത്തിനും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ സൗജന്യമാണ്‌. മന്ത്രിയുടെ ചികിത്സ മാത്രമാണെങ്കില്‍ ഏത്‌ ആശുപത്രിയില്‍ ആയാലും സര്‍ക്കാര്‍ തന്നെ മുഴുവന്‍ ചെലവും വഹിക്കും. വിദേശ യാത്രയില്‍ ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെയും ഒരു സഹായിയേയും കൊണ്ടു പോകാം. വിദേശ യാത്ര സര്‍ക്കാര്‍ ചെലവിലാകണമെങ്കില്‍ ഔദ്യോഗിക പരിപാടിയാകണമെന്നതു കൊണ്ട്‌ സ്വകാര്യ യാത്രകളും ഔദ്യോഗികമാക്കി മന്ത്രിമാര്‍ 'സ്വന്തം' ചെലവു കുറയ്‌ക്കുന്നു. (കടപാട് : മംഗളം ഡെയിലി )