2009 മേയ് 13, ബുധനാഴ്‌ച

സ്ത്രീ പുരുഷ സംവരണം: ഒരു പ്രവാസി മലയാളി മോഡല്‍

ഇന്ത്യയില്‍ കാലങ്ങളായി ചര്ച്ച നടക്കുന്ന ഒരു വിഷയമാണ്‌ സ്ത്രീ പുരുഷ സംവരണം എങ്ങനെ നിലനിര്‍ത്തണം എന്നത്. മുപ്പത്തി മൂന്ന് ശതമാനം വേണോ വേണ്ടയോ എന്നതാണ് പാര്‍ലമെന്റിലെ പ്രധാന തര്‍ക്കവിഷയം. ശ്രീമതി സോണിയ ഗാന്ധി നയിക്കുന്ന സര്‍ക്കാര്‍ അഞ്ചു വര്ഷം ഭരണത്തില്‍ ഉണ്ടായിരുന്നിട്ടും അവര്ക്കു ആ നിയമം നിലവില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല എന്ന് മനസിലാക്കുമ്പോള്‍ പുരുഷന്മാരുടെ എതിര്‍പ്പ് ശക്തമാണെന്ന് കാണാം. നിയമം നിലവില്‍ വന്നാല്‍ പല നിയമസഭ -ലോകസഭ -രാജ്യസഭ മണ്ഡലങ്ങളും സ്ത്രീകള്‍ക്ക് വേണ്ടി സംവരണം ചെയ്യപ്പെടും. അപ്പോള്‍ ഇരുപതും മുപ്പതും വര്‍ഷമായി കുടുംബപരമായി സംരക്ഷിച്ചു പോരുന്ന മണ്ഡലങ്ങള്‍ വേറെ പെണ്ണുങ്ങള്‍ കൊണ്ടുപോകും. ഇനി വീട്ടില്‍ നിന്നും ആരേലും സ്ത്രീകളെ മല്സരിപ്പിക്കനമെന്നു വച്ചാല്‍ കുടുംബ( ങള്‍ ) കലഹം ഉറപ്പാണ്‌. അത് മനസിലാക്കിയ ദേശിയ കക്ഷികളിലെ പ്രമുഘര്‍ ആ ബില്‍ ചര്‍ച്ചയില്‍ വരുമ്പോള്‍ അത് എന്ത്തു വിലകൊടുത്തും പരാജയപെടുത്‌ും. അപ്പോള്‍ പുരുഷന്മാര്‍ വിചാരിച്ചാല്‍ ആ നിയമം ഒരിക്കലും പാര്‍ലമെന്റില്‍ പാസാകില്ല. നാട്ടില്‍ അതാണ് സ്ഥിതി എങ്കില്‍ അതല്ല പ്രവാസി ഇന്ത്യക്കാരന്‍ (മലയാളികള്‍ തീര്‍ച്ച) കാണുന്ന സ്ത്രീ പുരുഷ ലോകം. അതെന്താ?

അതാണ് മലയാളിയുടെ മഹാ മനസ്കത . ലോകത്തിന്റെയും ഇന്ത്യയുടെയും മുന്‍പില്‍ മലയാളിയുടെ മറ്റൊരു മാതൃക. ലോകത്തില്‍ ഒരു ശക്തിക്കും ഇന്നേ വരെ മനസിലാക്കാന്‍ കഴിയാത്ത മനസിനുടമാകളാണ് നമ്മള്‍. റബ്ബര്‍ പോലെ പല ഷേപ്പ് എടുക്കാന്‍ യാതൊരു മടിയുമില്ല. നാട്ടില്‍കഴിയുമ്പോള്‍ ഒരു പുരുഷന്‍ രാവിലെ ഉറക്കമുണര്‍ന്നാല്‍ ആദ്യം തന്നെ ഒരു ചായ കുടിക്കണം. പത്രത്തില്‍ ഒന്നു കണ്ണോടിച്ചു തലേ ദിവസം നടന്ന രാഷ്ട്രീയ നാടകങ്ങള്‍, കൊലപാതകങ്ങള്‍, പീഡനങ്ങള്‍ എല്ലാം ഒന്നു കാണണം. അമ്മയോ ഭാര്യയോ ഭക്ഷണം എടുത്തു മേശ പുറത്തു റെഡി ആക്കി വക്കണം. വച്ചാലോ എടുത്തു കഴിക്കും. പക്ഷെ ഉപ്പില്ല , പുളിയില്ല, എരുവില്ല, മണമില്ല ഇങ്ങനെ നൂറു കണക്കിന് പരതികള്‍ പറഞ്ഞിരിക്കും . അത് കഴിഞ്ഞാല്‍ ജോലിക്ക് പോകാനുള്ള തുണികള്‍ , ബാഗ്‌, ചിലപ്പോള്‍ ഉച്ചഭക്ഷണം എല്ലാം റെഡി ആക്കി വച്ചിരിക്കണം. ഏതേലും സ്ഥാനം തെറ്റി കണ്ടാല്‍ വഴക്ക് ഉറപ്പാണ്. ഇനി വൈകിട്ട് വന്നാലോ ചായ റെഡി ആയിരിക്കണം. വൈകിട്ട് ഊണിനു മൂന്ന് കൂട്ടം എങ്കിലും വിഭവങ്ങള്‍ നിര്‍ബന്ധമാണ്‌. സസുഖം ഒന്നു മയങ്ങാന്‍ തുടങ്ങിയാലേ സ്ത്രീ കഥാപാത്രം അടുക്കളേല്‍ നിന്നും പാത്രം ഒക്കെ കഴുകി , നാളത്തേക്ക് തയ്യാറായി എത്തുകയുള്ളൂ. ഇത്രയും സമയത്തിനിടക്ക് ഒരു നല്ല വാക്ക് സ്ത്രീയോട് പറയുന്ന മലയാളി പുരുഷന്മാര്‍ വളരെ കുറവല്ലേ.കാരണം നല്ലത് പറഞ്ഞാല്‍ അവള്‍ക്ക് അഹങ്കാരം വന്നാല്‍ ... മനപൂര്‍വ്വം ഒരു ഒഴിഞ്ഞു നില്‍പ്പ്.

അവിടെയാണ് പ്രവാസിയുടെ മോഡല്‍ വരുക. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വരുന്ന ഭാര്യക്ക്, ഭര്ത്താവ് രാവിലെ കുളിച്ചു റെഡി ആയി ചായയുമായി വന്നു നില്ക്കുന്ന ആ മനോഹര കാഴ്ച നിങ്ങള്ക്ക് കാണാന്‍ പറ്റുമോ. ഇല്ല. അത് കഴിഞ്ഞാലോ. രണ്ടു ദിവസം പഴക്കമുള്ള ഭക്ഷണം ഓവനില്‍ വച്ചു ചൂടാക്കി ഒരുമിച്ചുള്ള ആ ഒത്തുചേരല്‍ എത്ര മനോഹരം. എരുവ് വേണ്ട, മയം വേണ്ട ഒന്നും വേണ്ട. ഫ്രിഡ്ജ്‌ ,ഓവന്‍, ഫ്രീസര്‍ തുടങ്ങിയ ഗൃഹ ഉപകരണങ്ങള്‍ കണ്ടുപിടിച്ച മഹാന്മാര്‍ക്ക് നന്ദി ചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ......നാട്ടില്‍ നിന്നും അച്ചാര്‍ കുപ്പികളിലാക്കി വരുന്നതിനാലും, ഒരു മാതിരി സാധനങളെല്ലാം പാക്കറ്റ് പരുവത്തില്‍ ( ബീഫ് ,ചിക്കന്‍, മീന്‍ ) വരുന്നതിനാലും ഉച്ചക്കും വൈകിട്ടും സാധങ്ങള്‍ റെഡി. ആര് ചൂടാക്കും എന്ന് മാത്രം തീരുമാനിച്ചാല്‍ മതി. അങ്ങനെ സ്ത്രീകളെ ഭക്ഷണം ഉണ്ടാക്കാനും, തുണികള്‍ അലക്കാനും, സൂര്യ പ്രകാശം കണ്ടാല്‍ ഉണക്കാനും, കുട്ടികളെ നോക്കാനും , കുളിപ്പിക്കാനും അങ്ങനെ മുറ്റം അടിക്കുനത് ഒഴിച്ച് (അത് ഇല്ലാത്തതു കൊണ്ടാണ് കേട്ടോ) എല്ലാ കാരിയത്തിലും സഹായിക്കുന്ന പുരുഷനെ നിങ്ങള്ക്ക് കേരളത്തില്‍ കാണാന്‍ പറ്റുമോ. ഇനി ഉണ്ടേല്‍ തന്നെ അവനെ നിങ്ങള്‍ അച്ചി കോന്തന്‍ എന്നല്ലേ വിളിക്കുന്നെ....പാടില്ല പാടില്ല.. ഇതേ ഇവിടെ ഒരു വലിയ സമൂഹം പുരുഷന്മാര്‍ ചിലപ്പോള്‍ സ്ത്രീകളെക്കാള്‍ ആത്മാര്‍ഥമായി കുടുബ്ബം നോക്കുന്നു. ശ്രീമതി സോണിയ ഗാന്ധി നിങ്ങള്‍ മറ്റു നേതാക്കന്‍ മാരേം കൂട്ട്ടി ഒരാഴ്ച പ്രവാസിയായി ജീവിക്കുക്ക. ഇന്ത്യക്ക് മാതൃകയായ സ്ത്രീ പുരുഷ സമത്വത്തിന്റെ സുന്ദര കാഴ്ച നിങ്ങള്ക്ക് ഇവിടെ കാണാം. മലയാളി പുരുഷന്മാരുടെ മഹാമനസ്കതയുടെ ഉദാത്തമായ സാക്ഷാത്കാരം വന്നു കാണുക..ഇന്ത്യയിലെ സ്ത്രീകള്‍ക്കും കൊതി വരട്ടേ..

ഇതെല്ലാം എഴുതി കൊണ്ടിരുന്നു സമയം പോയതറിഞ്ഞില്ല.അടുപ്പില്‍ ചോറ് കിടന്നു തിളക്കുന്നു. വാങ്ങി വെക്കണം.. പ്രവാസിയക്‌ുനതിനു മുമ്പു ഞാന്‍ അടുക്കളെ വഴി പോകുമായിരുന്നു ..എന്തിന്‌..കഴിക്കാനും പുറകിലെതൊടിയില്‍ ഇറങ്ങാനും ..പിന്നേ കാണാം..

1 അഭിപ്രായം: