ഓഗസ്റ്റ് 28 , 2008 ന് നമ്മുടെ ഇടയില്‍ നിന്നും അപ്രതീക്ഷിതമായി വിട പറഞ്ഞ ബോബിന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണമിച്ചു കൊണ്ട് ബോബിനെ സ്നേഹിക്കുന്ന, ഓര്‍മിക്കുന്ന എല്ലാവര്‍ക്കും വേണ്ടി സാദരം.
sjcet യില്‍ നിന്നും കുറെ നാളത്തേക്ക് വഴി മാറി പോയ ഒരാള്‍ എന്ന നിലയിലും ബോബിന്റെ ഒപ്പം വര്‍ഷങ്ങള്‍ ഇടപഴകിയ ഒരാള്‍ എന്ന നിലയിലും ഉള്ള എന്റെ അവകാശം മാത്രമാണ് ഈ വാക്കുകള്‍ക്ക് പ്രചോദനം. ജോണ്‍ സര്‍ electrical department വിട്ടു മറ്റൊരു ജോലിക്കായി പോയ ഒഴിവിലേക്കാണ് ബോബിന്‍ sjcet ല് ജോയിന്‍ ചെയ്യുന്നത്. അന്ന് electrical വിഭാഗം പൂര്‍ണമായും electronics വിഭാഗത്തിന്റെ ഭാഗമാണ്. കോളേജിലെ രണ്ടാമത്തെ ബാച്ചിനെ Basic Electrical Engg. പഠിപിച്ചു കൊണ്ടാണ് ബോബിന്‍ തന്റെ അധ്യാപന ജീവിതം ആരംഭിച്ചത്. അക്കാലത്തു സെമെസ്റെര്‍ സമയ കുറവ് മൂലം അന്നത്തെ 4 ബ്രാഞ്ചിനെയും പഠിപ്പിക്കാന്‍ ഓടി നടക്കുന്ന ബോബിനെ മനസ്സില്‍ കാണാന്‍ കഴിയുന്നു. ISO certification കിട്ടാനായി അതിന്റെ ജോലികള്‍ കൂടി ആരംഭിച്ചപ്പോള്‍ ജോലി തിരക്ക് കൊണ്ട് പൊട്ടിത്തെറിച്ചു നടന്ന ബോബിനെ അങ്ങനെ ഓര്‍ത്തില്ല എങ്കില്‍ അത് ഒരു നീതി കേടായി പോയേക്കും. വളരെ ചുരുങ്ങിയ സമയം കൊണ്ട് അതിനെയെല്ലാം മാറി കടന്നു കഠിന പ്രയത്നം വഴി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു ബോബിന്‍ നല്ല ഒരു അധ്യാപകന്‍ ആയി. ഒഴിവു വരുന്ന ദിവസങ്ങളില്‍ PSWS(Palai Social Welfare Society) വഴി കോളേജ് കാണാന്‍ വരുന്ന വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും വീട്ടില്‍ കറന്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലളിതമായ രീതിയില്‍ അവതരിപിച്ചത് നമ്മളെ വിട്ടു പിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ട ജോസ് അങ്കിള്‍ എന്ന് നമ്മള്‍ വിളിക്കുന്ന ജോസ് ജോസഫ് നോടപ്പംയിരുന്നു . പിന്നീടു 2 കൊല്ലത്തിനകം Prof P.V. Varkey സാറിനൊപ്പം ഇന്ന് കാണുന്ന electrical dept പടുത്തുയര്‍ത്താന്‍ ബോബിന്‍ വഹിച്ച പങ്കു ഒരിക്കലും മറക്കാന്‍ sjcet ക്ക് സാധിക്കില്ല. നമ്മള്‍ പറയാറുണ്ട്, നമ്മള്‍ക്ക് മുമ്പേ പോയ മഹാരഥന്മാര്‍ തെളിച്ച വഴിയെ പോയാല്‍ തെറ്റ് പറ്റില്ല എന്ന്. പ്രിയ സുഹൃത്തേ, കോളേജ് നു വേണ്ടിയും electrical dept വേണ്ടിയും നീ നിര്‍മിച്ച വഴിത്താര പിന്തുടരാന്‍ എന്നും ഞങ്ങള്‍ അഭിമാനിക്കുന്നു. sjcet alumni ആരംഭിക്കാനും എല്ലാ വര്‍ഷവും എല്ലാവരെയും കൂട്ടി യോജിപിച്ചു കൊണ്ട് മീറ്റിംഗ് നടത്താനും എടുത്ത ശ്രമങ്ങള്‍ മാതൃകാപരം ആണെന്ന് അതിനു സാക്ഷിയായ ഒരാള്‍ എന്ന നിലയില്‍ എനിക്കു നിസംശയം പറയാം. പുതിയ electrical ലാബ് കെട്ടിടം നിര്‍മിച്ചപ്പോള്‍ അതിനു ഇന്ന് കാണുന്ന രൂപവും ഭാവവും നല്കാന്‍ 2 വര്‍ഷത്തോളം കോളേജില്‍ നിന്നും മാറി നിന്ന് പഠിച്ച MTech ഡിഗ്രി സഹായിച്ചു എന്ന് ബോബിന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ കോഴ്സ് പഠനം നല്‍കിയ ചില മാനസിക സംഘര്‍ഷങ്ങള്‍ വെളിയില്‍ കാണിക്കാതെ അക്കാലത്തു നടത്തിയ മികച്ച പ്രവര്‍ത്തനം വളരെ അധികം വില മതിക്കപെട്ടു. ആ രണ്ടു വര്‍ഷക്കാലത്തെ പഠനം ബോബിനെ ഒരു മികച്ച ഓര്‍ഗനൈസര്‍ ആകാന്‍ സഹയിചിരൂനു. MTech ഡിഗ്രിയോടെ ഉള്ള തിരിച്ചു വരവിനു ശേഷം കോളേജില്‍ നിറഞ്ഞ സാന്നിധ്യമായി എല്ലായിടത്തും ബോബിന്റെ കരങ്ങള്‍ എത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ബോബിന്‍ വളരെ അധികം സ്നേഹിച്ച പ്രിയപ്പെട്ട സ്നേഹിതര്‍ക്കൊപ്പം സെമെസ്റെരിലെ അവസാന ദിനം ഓണം സദ്യ കഴിച്ചിട്ടാണ് കോളേജില്‍ നിന്നും ഒപ്പം ജീവിതത്തില്നിന്നും മടങ്ങിയത്.
August 1, 2008 നു അട്ടപ്പാടിയിലേക്ക് ബോബിനോപ്പം നടത്തിയ യാത്രയില്‍ തികച്ചും സ്വകാര്യമായ ചില പ്രതിസന്ധികള്‍ മാറി ജീവിതം വളരെ സന്തോഷകരമായി വരുന്നതിന്റെ സന്തോഷം എന്നോട് പങ്കു വച്ചിരുന്നു. ആ 24 മണിക്കൂര്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നത് ഞാന്‍ നേരിട്ട് കണ്ടു. അതിന്റെ നല്ല ഫലങ്ങള്‍ ജീവിതം അവസാനിക്കുന്നിടം വരെ അവനു കൂട്ടായി ഉണ്ടായി. അവസാന കുറെ നാളുകള്‍ പ്രിയപെട്ടവര്‍ക്കൊപ്പം പോതിചോര്‍ ഉണ്ണാന്‍ വരുമ്പോള്‍ ഞങ്ങള്‍ ആരും കരുതിയില്ല ഈ സൌഹൃദ കണ്ണികള്‍ പൊട്ടിച്ചു അവന്‍ ഇത്ര പെട്ടന്ന് ഇല്ലാതാകുമെന്ന്. ബൈക്ക് യാത്രയില്‍ പലവട്ടം ചെറിയ അപകടങ്ങള്‍ ഉണ്ടായപ്പോള്‍ ഞങ്ങള്‍ കൊടുത്ത മുന്നറിയിപ്പിന് മിക്കവാറും ചെറിയ ഒരു ചിരി ആയിരുന്നു മറുപടി. കാര്‍ മറിഞ്ഞ സമയത്തും സ്വന്തം മൊബൈല്‍ ക്യാമറയില്‍ അതിന്റെ പടം എടുത്തു ആ അപകടം കാണാന്‍ സാധിക്കാത്തവരെ കാണിക്കുമ്പോള്‍ നീ എന്ത് സന്ദേശം ആണ് ഞങ്ങള്‍ക്ക് തന്നത്. നീ പഠിച്ച ജീവിതത്തിന്റെ നിസാരതയോ അതോ മനോധൈര്യമോ ?. ജോസ് അങ്കിള്‍ പെട്ടന്ന് ഇല്ലാതെ ആയപ്പോള്‍ ഒരു വലിയ സ്നേഹിതന്‍ നഷ്ടപ്പെട്ടു എന്ന് നീ സങ്കടപെട്ടു. അതെ വിധി നിന്നെയും ഈ ലോകത്തില്‍ നിന്നും ഇല്ലാതാക്കുമ്പോള്‍ എല്ലാവര്‍ക്കും വലിയ ഒരു സ്നേഹിതന്‍ ഇല്ലാതെ ആയിരിക്കുന്നു. എന്തായാലും 28 വര്‍ഷത്തെ ജീവിതം അവസാനിപ്പിച്ച് കൊണ്ട് രംഗബോധമില്ലാത്ത കോമാളി ക്ഷണ നേരം കൊണ്ട് നിന്നെ എവിടെക്കോ കൊണ്ട് പോയി. കുറെ ഓര്‍മകളെ അവശേഷിപിച്ചു കൊണ്ട് ഇത്ര വേഗം പോകണ്ടായിരുന്നു എന്ന് ഞങ്ങള്‍ നിന്നെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു. അതിനും ഒരു ചിരിയില്‍ മറുപടി തരുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാം.
ജീവിച്ചിരിക്കുന്ന ഞങ്ങള്‍ സുഹൃത്തുക്കള്‍ , ബോബിനെ നന്ദിയോടെ സ്നേഹത്തോടെ ഓര്‍ക്കുന്നു. അത് മാത്രമേ ഇനി ചെയ്യാനുള്ളൂ എന്ന നിസംഗത ഒരു അവഗണ അല്ല. മനസിന്റെ ഒരു കോണില്‍ ഞങ്ങളുടെ മരണം വരെ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഞങ്ങള്‍ സൂക്ഷിക്കും. ഞങ്ങള്‍ എല്ലാവരും ഈ യാത്രയുടെ അവസാനം നിന്റെ അടുക്കല്‍ വരും. അന്ന് ഒരു പൊട്ടിച്ചിരിയോടെ ഞങളെ സ്വീകരിക്കാന്‍ വേണ്ടി മാത്രം നീ നേരത്തെ പറയാതെ എവിടെക്കോ പോയി എന്ന വിശ്വാസത്തോടെ,
പ്രിയ സുഹൃത്തുക്കള്‍
മരണത്തിനു 3 ദിവസം മുമ്പ് യാത്രയെക്കുറിച്ച് ഒരു സൂചന തന്നോ എന്ന് ഈ മെയില്‍ കാണുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്...
hi js
if u want a help ....................
what you can do is.
.
.
.
.
.
send a flight ticket to me ...i will reach there as early as possible....
what an idea........alle.....
bye
bobin

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ